വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ശ്രീ പ്രണവ് മാസ്റ്റര്‍ (ഗവണ്‍മെന്‍റ് ഹൈ സ്കൂള്‍ ,തച്ചങ്ങാട് ) നിര്‍വ്വഹിക്കുന്നു.

വാഴ കൃഷിയുടെഉദ്ഘാടനം എച്ച് എം ശ്രീ മതി  പ്രസന്നകുമാരി ടീച്ചര്‍  നിര്‍വഹിക്കുന്നു.


വയനാവാരം സമുചി തമായി ആചരിച്ചു .പള്ളിക്കര ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകന്‍ ശ്രീ: സുകുമാരന്‍ സാര്‍ ഉല്‍ഘാടനം ചെയ്തു.പുസ്തക പരിചയം,വയനാകുറിപ്പു മല്‍സരം ,ക്വിസ്സ് മല്‍സരം എന്നിവ നടത്തി.അംബുജാക്ഷന്‍ സര്‍ സമാപന ചടങ്ങ് ഉല്‍ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്‍റ് സി എ ബഷീര്‍ ,എസ് എം സി ചെയര്‍മാന്‍ ശ്രീ;ടി സുധാകരന്‍ ,മജീദ് പള്ളിപ്പുഴ ,നസീറ ,തുടങ്ങി പി‌ടി‌എ ,എസ് എം സി ,എം പി ടി എ ,സി പി ടി എ  അംഗങ്ങള്‍ ,രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു 













പള്ളിക്കര: പള്ളിക്കര പഞ്ചായത്തുതല പ്രവേശനോത്സവം ഉദ്‌ഘാടനം പള്ളിക്കര ഗവൺമെൻറ് വെൽഫെയർ എൽ പി സ്കൂളിൽ വാർഡ്‌മെമ്പർ ശ്രീ:പി കെ അബ്ദുല്ലയുടെ അധ്യക്ഷതയിൽ പഞ്ചായത്തു പ്രസിഡണ്ട് ശ്രീമതി:ഇന്ദിര പി ഉദ്‌ഘാടനം ചെയ്തു. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക്  പഞ്ചായത്ത് നൽകുന്ന  ഫ്‌ളാസ്‌കിന്റെ വിതരണോത്ഘാടനവും പ്രസിഡണ്ട് നിർവഹിച്ചു.റെഡ്സ്റ്റാർ നൽകിയ ബാഗിന്റെ വിതരണോത്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ബിന്ദു പി യും അക്ഷര ഫൈൻ ആർട്സ് സൊസൈറ്റി നൽകിയ പഠനോപകരണം വാർഡ്‌മെമ്പർ മാധവ ബേക്കലും  നിർവഹിച്ചു.
റെഡ്സ്റ്റാർ  ക്ലബ് ഒരുക്ലാസ് മുറി സ്മാർട്ട് ആക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായവും ഉസ്കൂൾപുള്ളോ ക്ലബ് സ്കൂൾ റേഡിയോ കാസ്റ്റിംങ്ങിനാവശ്യമായ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു.ബി ആർ സി ട്രെയ്നർ ശ്രീമതിഃ പ്രത്യുഷ ടീച്ചർ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി.സി എ ബഷീർ,സുധാകരൻ ടി ,ഇബ്രാഹീം പള്ളിപ്പുഴ ,ശ്രീമതി നസീറ,ഫിറോസ്,മുഹമ്മദ്‌കുഞ്ഞി എറമുള്ളാൻ ,നൂറുദ്ധീൻ,.എന്നിവർ പങ്കെടുത്തു.ചടങ്ങിന് എച് എം ശ്രീമതി പ്റസന്നകുമാരി  കെ ജി  സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാഹുൽ ഹമീദ് എം  നന്ദിയും പറഞ്ഞു.











       പ്ലാറ്റിനം ജൂബിലി ആഘോഷഉദ്ഘാടനം റവന്യൂ      മന്ത്രി നിർവഹിച്ചു 

   പള്ളിക്കര:ഒരുവർഷംനീണ്ടുനിൽക്കുന്ന പള്ളിക്കര  ഗവൺമെൻറ് വെൽഫെയർ എൽ പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷ ഉദ്‌ഘാടനം ശ്രീ:കുഞ്ഞിരാമൻ എം എൽ എ യുടെ അധ്യക്ഷതയിൽ ബഹുമാന്യനായ കേരള റവന്യൂ വകുപ്പുമന്ത്രി ശ്രീ:ഇ ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്തു.സ്വാലിഹ് ഹാജി സ്മരണാർത്ഥം മകൻ ഡോക്ടർ സാജിദും കുടുംബവും സ്കൂളിന് നിർമിച്ചു നൽകിയ  അസംബ്ലി ഹാളിന്റെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട കാസറഗോഡ് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ:എ ജി സി ബഷീർ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത്,കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്,പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ ,ജനപ്രതിനിധികൾ ,മറ്റുപ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.രാവിലെ മുതൽ കുട്ടികളുടെയും പൂർവ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.നാട്ടുകാരും പൂർവ്വവിദ്യാർത്ഥികളും രക്ഷിതാക്കളുമടങ്ങുന്ന വൻജനാവലി പരിപാടി വീക്ഷിക്കാനെത്തിയത് സംഘാടക സമിതിയുടെയും പി ടി എ യുടെയും അധ്യാപകരുടെയും പ്രവർത്തനത്തിനുള്ള അംഗീകാരവും തുടർപ്രവർത്തനത്തിനുള്ള പ്രചോദനവുമായി.









ഗവൺമെന്റ്    വെൽഫെയർ   എൽ   പി   സ്കൂൾ   പള്ളിക്കര  പ്ലാറ്റിനം ജൂബിലി   സംഘാടക   സമിതി   യോഗം 






അക്കാദമിക് മാസ്റ്റർപ്ലാൻ പ്രകാശനവും ചർച്ചയും 

ഹെഡ്മിസ്ട്രസ് ശ്രീമതിഃ പ്രസന്നകുമാരി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ സി എ ബഷീർ അധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതിഃ അസൂറാബി റാഷിദ് യോഗം ഉത്ഘാടനം ചെയ്തു.അക്കാഡമിക് മാസ്റ്റർ പ്ലാൻ പള്ളിക്കര ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ പി കെ അബ്ദുല്ല ശ്രീമതിഃ രാജേശ്വരി ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു .പഞ്ചായത്ത് മെമ്പർ ശ്രീ മാധവ ബേക്കൽ ചടങ്ങിന് ആശംസകളർപ്പിച്ചു സംസാരിച്ചു.എസ്‌ ആർ ജി കൺവീനർ ശ്രീമതിഃ പുഷ്പ ടീച്ചർ പദ്ധതി വിശദീകരിച്ചു .തുടർന്നുനടന്ന ചർച്ചക്ക് എച് എം നേതൃത്വം നൽകി .അജയടീച്ചർ ,മിനിടീച്ചർ,എന്നിവർ സംസാരിച്ചു.സ്റ്റാഫ്‌ സെക്രട്ടറി ശ്രീ ശാഹുൽ ഹമീദ് എം ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.










ശ്രദ്ധ പഠനക്യാമ്പിൽനിന്നും