ബേക്കൽ സബ്ജില്ല പ്രവൃത്തി പരിചയമേള യിൽ എൽ .പി വിഭാഗം വെജിറ്റബിൾ  പ്രിൻറിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നാലാം തരത്തിലെ മുഹമ്മദ്‌ അഷ്ഫാഖ് 
സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതി -സ്കൂ ൾ തല ഉദ്ഘാടനം
    പള്ളിക്കര  ഗവ :വെൽഫെയർ എൽ .പി സ്കൂളിൽ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി വിത്ത് വിതരണ ഉദ്ഘാടനം പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാ ന്ടി ങ് കമ്മറ്റി ചെയർമാൻ ശ്രീമതികെ .സി .കെ ഷീബയും സ്കൂൾ പരിസരത്ത് തയ്യാറാക്കുന്ന കൃഷി തോട്ടത്തിലെ വിത്ത് നടൽ ഉദ്ഘാടനം ഹരിശ്രീ കർഷക അവാർഡ് ജേതാവ് ബാലകൃഷ്ണൻ ചെർക്കപ്പാ റയും നിർവഹിച്ചു .വാർഡ്‌ മെമ്പർ ആയിഷ ഹമീദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെട്മിസ്ട്രെസ്സ് കെ .ജി .ഗീതാകുമാരി സ്വാഗതവും പി .ടി .എ പ്രസിഡണ്ട്‌ ടി.സുധാകരൻ നന്ദിയും പറഞ്ഞു  
വിത്ത് വിതരണം  ഉദ്ഘാടനം


ബാലകൃഷ്ണൻ ചെർക്കാപാറ വിത്ത് നടൽ ഉദ്ഘാടനം നിർവഹിക്കുന്നു
പ്രവൃത്തി പരിചയ പരിശീ ലനം 


ഗാന്ധിജയന്തി യോട്  അനുബന്ധിച്ച്  നടത്തിയ ശുചീകരണ പ്രവർത്തനം 

                 ഗാന്ധിജയന്തി  ആഘോഷം 
ഒക്ടോബർ 2 വ്യാഴാഴ്ച സ്കൂളിൽ ഗാന്ധിജയന്തി  ആഘോഷം  നടന്നു .രാവിലെ 9.40 ന് അസംബ്ലി  സംഘടിപ്പിച്ചു  സ്കൂൾ ഹെട്മിസ്ട്രെസ്സ്  ഗീതാകുമാരി ടീച്ചർ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി പി ടി.എ.പ്രസിഡന്റ്‌ ടി.സുധാകരൻ  ഗാന്ധിജി യുടെ ചിത്രത്തിൽ  ഹാരാർപ്പണം  നടത്തി .അധ്യാപകരും കുട്ടികളും  പുഷ്പാർച്ചന  നടത്തി .തുടർന്ന് ബാപ്പുജി യെ  കുറിച്ചുള്ള പാട്ടുകൾ കുട്ടികൾ  അവതരിപ്പിച്ചു