മലയാളത്തിളക്കം ഉദ്‌ഘാടനം 
സ്‌കൂൾ തല മലയാളത്തിളക്കം ഉദ്‌ഘാടനം വാർഡ്
മെമ്പർ ശ്രീ പി .കെ .അബ്ദുള്ള നിർവ്വഹിച്ചു .പി .ടി .എ പ്രസിഡന്റ് ശ്രീ .ടി സുധാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് മോളിക്കുട്ടി ടീച്ചർ സ്വാഗതവും  സിന്ധു .കെ നന്ദിയും പറഞ്ഞു




ഹലോ ഇംഗ്ലീഷ് ഉദ്‌ഘാടനം

ഹലോ ഇംഗ്ലീഷ് പരിപാടി  സ്‌കൂൾ തല ഉദ്‌ഘാടനം വിവിധ പരിപാടികളോടെ 30 / 01 2017 നു ഉച്ചക്ക്  2 മണിക്ക് നടന്നു .പ്രശസ്‌ത പീഡിയാട്രീഷൻ ഡോ :സാജിദ സാജിദ് ഉത്ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ സീനിയർ അസിസ്റ്റന്റ് പുഷ്പ ടീച്ചർ സ്വാഗതം പറഞ്ഞു .വാർഡ്‌മെമ്പർ ശ്രീ പി കെ അബ്ദുല്ല ,രാജേശ്വരിടീച്ചർ ,എന്നിവർ ആശംസകൾ നേർന്നു .സുലൈഖ ടീച്ചർ ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ തുടർപ്രവർത്തനങ്ങളെക്കുറിച്ചു സംസാരിച്ചു .ബി ർ സി ട്രെയിനർ ദിലീപ് മാസ്റ്റർ ഇംഗ്ലീഷ് പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു .യോഗത്തിൽ സ്റ്റാഫ്‌സെക്രട്ടറി ശാഹുൽ ഹമീദ് നന്ദി പറഞ്ഞു .കുട്ടികൾ ഇംഗ്ലീഷ് ഭാഷാധിഷ്ഠിത പരിപാടികൾ അവതരിപ്പിച്ചു