ണാഘോഷം 
പള്ളിക്കര:പള്ളിക്കര ഗവണ്മെന്റ് വെൽഫെയർ എൽ പി സ്കൂളിൽ ഓണാഘോഷം വിപുലമായി കൊണ്ടാടി .മഞ്ചാടി പെറുക്കൽ ,കസേരകളി ,ബലൂൺ പൊട്ടിക്കൽ ,തൊപ്പി കൈമാറൽ എന്നീ മത്സരങ്ങൾ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ചു.പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി :പി ഇന്ദിര,വൈസ്പ്രസിഡന്റ് ശ്രീ :അബ്ദുൽ ലത്തീഫ് ടി എം ,വാർഡ്‌മെമ്പർ ശ്രീ:അബ്ദുല്ല പി കെ ,പി ടി എ ,എം പി ടി എ,എസ് എം സി  അംഗങ്ങൾ ,നാട്ടുകാർ, രക്ഷിതാക്കൾ ,വിവിധ ക്ലബ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു .എല്ലാവര്ക്കും ഓണസദ്യ നൽകി.ശേഷം നടന്ന ചടങ്ങിൽ ഓണസദ്യ ഒരുക്കിയ ചന്ദ്രേട്ടനെ പി ടി എയുടെ സ്നേഹോപഹാരം (മൊമെന്റോ)നൽകി ആദരിച്ചു .സ്കൂളിൽ നടന്ന ഓണാഘോഷം നാടിന്റെ മൊത്തം ആഘോഷമാക്കി മാറ്റാനായതിൽ പി ടി എ യെയും അധ്യാപകരെയും  നാട്ടുകാർ പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു