സമഗ്ര സ്കൂൾ വികസന പദ്ധതി 2 0 1 6 -1 7 


         പള്ളിക്കര ; പള്ളിക്കര ഗവണ്മെന്റ് വെൽഫെയർ എൽ പി സ്കൂളിൽ സ്കൂൾ സമഗ്ര വികസനസമിതി രൂപീകരണവുമായി ബന്ധപ്പെട്ട് ഡിസംബർ ;    14ന് ബുധനാഴ്ച പൂർവ്വ വിദ്യാർത്ഥി സംഗമവും സമഗ്ര സ്കൂൾ വികസന സമിതി രൂപീകരണവും നടന്നു .പി.ടി.എ.പ്രസിഡന്റ് ശ്രീ ടി സുധാകരൻ സ്വാഗതം ആശംസിച്ച  യോഗത്തിൽ    പള്ളിക്കര ഗ്രാമ പഞ്ചായത്ത് വാർഡ് മെംബർ ശ്രീ അബ്ദുള്ള പി കെയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി ഇന്ദിര ചടങ്ങു ഉദ്‌ഘാടനം ചെയ്തു .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർ പേഴ്സൺ ശ്രീമതിഃ ബിന്ദു കെ എ മുഖ്യപ്രഭാഷണം നടത്തി.ശ്രീമതിഃ മോളിക്കുട്ടി ജോസഫ് [എച് .എം ]പദ്ധതി കരടുരേഖ അവതരിപ്പിച്ചു.ബേക്കൽ എ ഇ ഒ ശ്രീ കെ   ശ്രീധരൻ സർ വിഷയാവതരണവും ബി പി ഒ  ശ്രീ ദാമോദരൻ ആശംസാ പ്രസംഗവും നടത്തി .വീഡിയോപ്രദർശനത്തിന് ബി ർ സി ട്രെയിനർമാരായ ശ്രീ ശശി ,ശ്രീ ദിലീപ് കുമാർ എന്നിവർ നേതൃത്വം നൽകി. സ്റ്റാഫ് സെക്രെട്ടറി ശ്രീ ശാഹുൽ ഹമീദ് എം നന്ദി പറഞ്ഞു 








വിദ്യാരംഗം ശില്പശാല 
വിദ്യാരംഗം സ്‌കൂൾതല  ശില്പശാല  ഡിസംബർ 8 ബുധനാഴ്ച സ്കൂൾ 
പി ടി എ  പ്രസിഡന്റ് ശ്രീ. ടി സുധാകരൻ ഉദ്ഘാടനം ചെയ്തു. സിന്ധു കെ ചടങ്ങിൽ സ്വാഗതം പറഞ്ഞു . സുലൈഖ എം. ടി. പി അധ്യക്ഷത വഹിച്ച
യോഗത്തിൽ വിദ്യാരംഗം കൺവീനർ പുഷ്പ ടീച്ചർ ആമുഖ പ്രഭാഷണം നടത്തി.  സ്റ്റാഫ് സെക്രെട്ടറി ഷാഹുൽ ഹമീദ് എം ആശംസാപ്രസംഗം നടത്തി. .ആവേശകരവും ആകർഷകവുമായ പരിപാടിയിൽ കഥ ,കവിത ,സ്കിറ്റ് തുടങ്ങിയവയുടെ അവതരണവും സൃഷ്ടി സമാഹാരവും നടന്നു.വിവിധമേഖലയിൽ കുട്ടികൾക്കു നവ്യാനുഭവം പകർന്ന ശില്പശാല രജനി കെ നന്ദിപ്രകാശിപ്പിച്ചതോടെ  സമാപിച്ചു .







ഹരിതകേരളം 
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി  അസ്സംബ്ലിയിൽ പ്രതിജ്ഞ എടുത്തു .പി .ടി .എ അംഗങ്ങളും അധ്യാപകരും കുട്ടികളും ചേർന്ന് സ്‌കൂളും പരിസരവും വൃത്തിയാക്കി .സ്‌കൂൾ  പ്ലാസ്റ്റിക് വിമുക്ത മേഖലയായി മാറ്റാൻ തീരുമാനമെടുത്തു .





Add caption

ശിശുദിനം 



Add caption

പള്ളിക്കര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ശ്രീ ബാലകൃഷ്ണൻ ചികിത്സ ധന സഹായം ഹെഡ്മിസ്ട്രസ് പി .ടി .എ .പ്രസിഡണ്ടിന് കൈമാറുന്നു .
വായനാവാരം സമാപനം 
സ്‌കൂളിലെ വായനാവാരം സമാപനയോഗം ശ്രീ .അംബുജാക്ഷൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു .ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു .പി .ടി .എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു .എ .ഇ .ഒ .ശ്രീ രവിവർമ്മൻ സാർ അമ്മവായനയുടെ ഉദ്‌ഘാടനവും ഓരോ ക്‌ളാസ്സിലെയും കുട്ടികൾ തയ്യാറാക്കിയ മാഗസിന്റെ പ്രകാശനവും നടത്തി .വാർഡ് മെമ്പർ പി .കെ .അബ്ദുല്ല ,ക്വിസ്സ് ,വായനാമത്സരം ,അമ്മയും കുഞ്ഞും ക്വിസ്സ് മത്സരം ,എന്നിവയ്ക്കുള്ള സമ്മാനദാനം നിർവഹിച്ചു .ശ്രീമതി രാജേശ്വരി ടീച്ചർ 'സഹജീവികൾക്ക് ഒരു കൈത്താങ്ങു് 'എന്ന പരിപാടിക്ക് തുടക്കം കുറിച്ചു .സ്റ്റാഫ്‌ സെക്രട്ടറി ഷാഹുൽ ഹമീദ് നന്ദി രേഖപ്പെടുത്തി .








സർഗ്ഗാത്മക രചന ക്യാമ്പ് നികേഷ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്യുന്നു 



വായനാവാരം ഉദ്‌ഘാടനംബാര യു .പി ഹെഡ്മാസ്റ്റർ  ശ്രീ .ചന്ദ്രൻ മാസ്റ്റർ നിർവഹിക്കുന്നു .
സൗജന്യയൂനി ഫോം വിതരണം 
പള്ളിക്കര ഗവ ;വെൽഫെയർ എൽ .പി സ്‌കൂളിലെ യൂണിഫോം വിതരണം 14 -6 -16 ചൊവ്വാഴ്ച്ച നടത്തി .പി. ടി .എ പ്രസിഡണ്ട് ശ്രീ ടി.സുധാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  വാർഡ് മെമ്പർ ശ്രീ അബ്ദുല്ല പി .കെ ഉദ്‌ഘാടനം ചെയ്തു .ബി .പി .ഒ ശ്രീ .ശിവാനന്ദൻ .പി ആശംസ അർപ്പിച്ചു.ഹെഡ്മിസ്ട്രെസ്സ് മോളിക്കുട്ടി ജോസഫ് സ്വാഗതവും ശശി മാസ്റ്റർ നന്ദിയും പറഞ്ഞു .

സൗജന്യ യൂണിഫോം വിതരണം 







പരിസ്ഥിതി ദിനം 
പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു .സ്കൂൾ ഗ്രൗണ്ടിൽ വാർഡ്‌ മെമ്പർ വൃക്ഷ ത്തൈ നട്ടുകൊണ്ട്‌ പരിപാടി ഉദ്ഘാടനം ചെയ്തു .കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു .ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ശശി കുമാർ  ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. 




പ്രവേശനോത്സവം 
പള്ളിക്കര ഗവ;വെൽഫെയർ എൽ .പി സ്കൂളിലെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു .മുത്തുക്കുടയു ടെ യും ചെണ്ടമേള ത്തിന്റെയും അകമ്പടിയോടെയുള്ള ഘോഷയോത്ര ഉണ്ടായിരുന്നു .ജനപ്രതിനിധികളും നാട്ടുകാരും പൂർവ വിദ്യാർത്ഥികളുംപങ്കെടുത്തു .വിവിധ ക്ലബ്ബുകളും സംഘടനകളും പഠനോപകരണ ങ്ങൾ വിതരണം ചെയ്തു .