ABOUT US

ഗവണ്‍മെൻറ് വെൽഫയർ എൽ.പി. സ്കൂൾ പള്ളിക്കര
       1943 ൽ അന്നത്തെ സൗത്ത്‌ കാ നാറ യുടെ ഭാഗമായ തച്ചങ്ങാടിനടുത്തുള്ള കുതിരക്കോ ട് എന്ന 
സ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത് .സമീപ പ്രദേശ  ങ്ങളിലെ ഹരിജൻ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി തുടങ്ങിയ ഈ വിദ്യാലയ ത്തിന്റെ പേര് ഗവെൻ മെൻറ് ഹരിജൻ വെൽഫയർ എൽ .പി .സ്കൂൾ എന്നായിരുന്നു .മുപ്പതോളം ഹരിജൻ വിദ്യാർത്ഥികളുമായി ആരംഭിച്ച വിദ്യാലയത്തിലെ ഹെട്മാസ്റെർ ശ്രീ .ഷെയ്ഖ് ഇബ്രാഹിം ആയിരുന്നു .ഏതാണ്ട് 8 വർഷത്തിന് ശേഷം ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്ത് ഇബ്രാഹിം എന്നവരുടെ ഉടമസ്ഥതയിലുള്ള ഒരു ചെറിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു .ഈ കെട്ടിടത്തിന് ഫിറ്റ്നെസ്സ് ലഭിക്കാത്തത് മൂലം 1970 ൽ കുറച്ചകലെയുള്ള ഹംസ എന്നവരുടെ കെട്ടിടത്തിൽ കുറച്ചുകാലം സ്കൂൾ പ്രവർത്തിച്ചു .1974 ൽ ടി.എം അബ്ദുൾ റഹ്മാൻ എന്നവരുടെ ഉടമസ്ഥതയിൽ ,പള്ളിപ്പുഴയിൽ ഇപ്പോൾ ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തുള്ള വാടക കെട്ടിടത്തിലേക്ക് വീണ്ടും മാറ്റി സ്ഥാപിച്ചു 
                      30-1-2009 ന് പള്ളിക്കര ഗ്രാമ പഞ്ചായത്തി ന്റെയും ഉദാരമതികളായ നാട്ടുകാരുടെയും ധന സഹായത്തോടെ സ്കൂൾ സ്ഥിതി ചെയ്യുന്ന 10 സെന്റ്‌ സ്ഥലം വാങ്ങി  .തുടർന്ന് സുനാമി ഫണ്ടിൽ നിന്ന് അനുവദിച്ചു കിട്ടിയ തുക വിനിയോഗിച്ച് 2 ക്ലാസ്സ് മുറികളും 1 ഓഫിസ്മുറി യും നിർമ്മിച്ചു .28 .3.2010 ന് ബഹു ;എം .എൽ .എ ശ്രീ കെ .വി .കുഞ്ഞി രാമൻ സ്കൂൾ കെട്ടിടം  ഉദ്ഘാടനം ചെയ്തു  .2012ൽ എസ് .എസ് .എ ഫണ്ട്‌ ഉപയോഗിച്ച് മുകളിലെ നിലയിൽ ക്ലാസ് മുറികൾ നിർമ്മിച്ചു .കുട്ടികളുടെ  സൗ ക ര്യത്തിനനുസരിച്ച്  ടോയലറ്റ് സൗ കര്യ ങ്ങ ൾ ഉണ്ട് .
                                2010 -11 വർഷത്തിൽ പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു .ഇടക്കാലത്ത് മുസ്ലീം കലണ്ടർ അനുസരിച്ച് പ്രവർത്തിച്ചിരുന്ന സ്കൂൾ 20-6-2011 മുതൽ വീണ്ടും ജനറൽ സ്കൂൾ കലണ്ടർ അനുസരിച്ച് പ്രവർത്തിക്കാൻ തുടങ്ങി  .ഈ അധ്യയന വർഷത്തിൽ പ്രീ പ്രൈമറിയിൽ 31 കുട്ടികളും പ്രൈമറിയിൽ 65  കുട്ടികളും ഉണ്ട് .
OUR SCHOOL
Name of school        :G.W.L.P.S PALLIKERE
Sub Dist                    :Bekal                                           
Rev Dist                     :Kasaragod
Panchayath                :Pallikere
Phone                          :04672310919
email                            :hmgwlpspallikere@gmail.com
HEADMISTRESS              :molly kkutty  joseph 
PD TEACHERS                 : Rajeswari K N
                                              :Sindhu.k
                                             :Sulaikha M T P
F T  ARABIC                       :Shahul Hameed M
PTCM                                  :Aboobacker.M                                     

Pre Primary Tr                     : Rajani k
Ayah                                     :Chinthamani
Cook                                    :Malathi T K
PTA PRESIDENT                 :Sudhakaran T
MPTA PRESIDENT            :Nayana T K