സമഗ്ര സ്കൂൾ വികസന പദ്ധതി 2 0 1 6 -1 7 


         പള്ളിക്കര ; പള്ളിക്കര ഗവണ്മെന്റ് വെൽഫെയർ എൽ പി സ്കൂളിൽ സ്കൂൾ സമഗ്ര വികസനസമിതി രൂപീകരണവുമായി ബന്ധപ്പെട്ട് ഡിസംബർ ;    14ന് ബുധനാഴ്ച പൂർവ്വ വിദ്യാർത്ഥി സംഗമവും സമഗ്ര സ്കൂൾ വികസന സമിതി രൂപീകരണവും നടന്നു .പി.ടി.എ.പ്രസിഡന്റ് ശ്രീ ടി സുധാകരൻ സ്വാഗതം ആശംസിച്ച  യോഗത്തിൽ    പള്ളിക്കര ഗ്രാമ പഞ്ചായത്ത് വാർഡ് മെംബർ ശ്രീ അബ്ദുള്ള പി കെയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി ഇന്ദിര ചടങ്ങു ഉദ്‌ഘാടനം ചെയ്തു .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർ പേഴ്സൺ ശ്രീമതിഃ ബിന്ദു കെ എ മുഖ്യപ്രഭാഷണം നടത്തി.ശ്രീമതിഃ മോളിക്കുട്ടി ജോസഫ് [എച് .എം ]പദ്ധതി കരടുരേഖ അവതരിപ്പിച്ചു.ബേക്കൽ എ ഇ ഒ ശ്രീ കെ   ശ്രീധരൻ സർ വിഷയാവതരണവും ബി പി ഒ  ശ്രീ ദാമോദരൻ ആശംസാ പ്രസംഗവും നടത്തി .വീഡിയോപ്രദർശനത്തിന് ബി ർ സി ട്രെയിനർമാരായ ശ്രീ ശശി ,ശ്രീ ദിലീപ് കുമാർ എന്നിവർ നേതൃത്വം നൽകി. സ്റ്റാഫ് സെക്രെട്ടറി ശ്രീ ശാഹുൽ ഹമീദ് എം നന്ദി പറഞ്ഞു 








വിദ്യാരംഗം ശില്പശാല 
വിദ്യാരംഗം സ്‌കൂൾതല  ശില്പശാല  ഡിസംബർ 8 ബുധനാഴ്ച സ്കൂൾ 
പി ടി എ  പ്രസിഡന്റ് ശ്രീ. ടി സുധാകരൻ ഉദ്ഘാടനം ചെയ്തു. സിന്ധു കെ ചടങ്ങിൽ സ്വാഗതം പറഞ്ഞു . സുലൈഖ എം. ടി. പി അധ്യക്ഷത വഹിച്ച
യോഗത്തിൽ വിദ്യാരംഗം കൺവീനർ പുഷ്പ ടീച്ചർ ആമുഖ പ്രഭാഷണം നടത്തി.  സ്റ്റാഫ് സെക്രെട്ടറി ഷാഹുൽ ഹമീദ് എം ആശംസാപ്രസംഗം നടത്തി. .ആവേശകരവും ആകർഷകവുമായ പരിപാടിയിൽ കഥ ,കവിത ,സ്കിറ്റ് തുടങ്ങിയവയുടെ അവതരണവും സൃഷ്ടി സമാഹാരവും നടന്നു.വിവിധമേഖലയിൽ കുട്ടികൾക്കു നവ്യാനുഭവം പകർന്ന ശില്പശാല രജനി കെ നന്ദിപ്രകാശിപ്പിച്ചതോടെ  സമാപിച്ചു .







ഹരിതകേരളം 
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി  അസ്സംബ്ലിയിൽ പ്രതിജ്ഞ എടുത്തു .പി .ടി .എ അംഗങ്ങളും അധ്യാപകരും കുട്ടികളും ചേർന്ന് സ്‌കൂളും പരിസരവും വൃത്തിയാക്കി .സ്‌കൂൾ  പ്ലാസ്റ്റിക് വിമുക്ത മേഖലയായി മാറ്റാൻ തീരുമാനമെടുത്തു .





Add caption

ശിശുദിനം 



Add caption