എസ് .എസ്.എ ഫണ്ട്‌ ഉപയോഗിച്ചുള്ള  സൗജന്യ യൂണിഫോം  വിതരണം വാർഡ്‌ മെമ്പർ ശ്രീമതി  ആയിഷ  ഹമീദ് നിർവഹിക്കുന്നു .സീനിയർ അസിസ്റ്റന്റ്‌ ശ്രീമതി രാജേശ്വരി  .കെ .എൻ  സ്വാഗതം പറഞ്ഞു .എം .പി .ടി .എ പ്രസിഡണ്ട്‌ നയന   ടി.കെ .അധ്യക്ഷയായിരുന്നു .സ്റ്റാഫ്‌ സെക്രട്ടറി  നന്ദി  പറഞ്ഞു .
സബ്ജില്ല  കലോത്സവം
ബേക്കൽ സബ്ജില്ല  കലോത്സവത്തിൽ  തിളക്കമാർന്ന  വിജയം .അറബിക് പദ്യം ചൊല്ലലിൽ ആയിഷ  ഹിഷാന 'എ 'ഗ്രേഡോടെ ഒന്നാം  സ്ഥാനം നേടി .അറബിക് കലോത്സവത്തിൽ പങ്കെടുത്ത 3 ഇനങ്ങളിൽ മൂന്നാം സ്ഥാനവും മറ്റ് 6 ഇനങ്ങളിൽ 'എ 'ഗ്രേഡും കരസ്ഥമാക്കാൻ  നമ്മുടെ സ്കൂളിന് സാധിച്ചു .കലോത്സവത്തിൽ ഒന്നാം സ്ഥാനം ലഭിച്ച അറബിക് പദ്യവും അറബിക് കലോത്സവത്തിൽ മൂന്നാം സ്ഥാനം നേടിയ അറബിക് പദ്യവും രചിച്ചത് ഈ സ്കൂളിലെ തന്നെ അധ്യാപകനായ ശ്രീ ഷാഹുൽ ഹമീദ് ആണ് .ഇത് നമ്മുടെ വിജയം ഇരട്ടിയാക്കി .
ബേക്കൽ സബ്ജില്ല കലോത്സവത്തിൽ അറബിക് പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടിയ ആയിഷ ഹിഷാന

അറബിക് ക്വിസ് -മൂന്നാം സ്ഥാനം
ഖദീജത്ത് ഷബാന
  
അറബിക് കലോത്സവം -
പദ്യം ചൊല്ലൽ മൂന്നാം സ്ഥാനം 
മുഹമ്മദ്‌ ഫയാസ്


 
പദനിർമ്മാന്നം __ മൂന്നാം സ്ഥാനം 
മുർഷിദ് 
സാക്ഷരം പ്രഖ്യാപനം
            പള്ളിക്കര ഗവ: വെൽ ഫെയർ എൽ .പി .സ്കൂളിലെ സാക്ഷരം പ്രഖ്യാപനം പള്ളിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻന്ടി ങ്ങ്കമ്മറ്റി ചെയർമാൻ ശ്രീമതി ഷീബ കെ .സി .കെ .നിർവഹിച്ചു .പി .ടി .എ .പ്രസിഡണ്ട്‌ അധ്യക്ഷത വഹിച്ചു .ഹെട്മിസ്ട്രെസ്സ് സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടരി നന്ദിയും  പറഞ്ഞു .സക്ഷരം ക്ലാസ്സിലെ കുട്ടിയായ മുഹമ്മദ്‌ സുഹൈൽ  സ്കൂളിലെ മുഴുവൻ കുട്ടികളും സാക്ഷരരായ വാർത്ത  വായിച്ചു .
സാക്ഷരം പ്രഖ്യാപനം

സക്ഷരം വിദ്യാർഥിയായ മുഹമ്മദ്‌ സുഹൈൽ സ്കൂളിലെ കുട്ടികൾ സാക്ഷരരായ വാർത്ത വായിക്കുന്നു .