ഒക്ടോബർ 15 -ലോക കൈകഴുകൽ  ദിനം 
ലോക കൈകഴുകൽ  ദിനത്തോടനുബന്ധിച്ചു സ്കൂളിൽ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു .



സ്കൂൾ അസ്സംബ്ലി യിൽ 
ശുചിത്വ ശീലം വീട്ടിലും സ്ക്കൂളിലും എന്ന വിഷയത്തിലൂന്നി ഹെട്മിസ്ട്രെ സ്സ് ശ്രീമതി മോളിക്കുട്ടി ജോസഫ്‌ സംസാരിച്ചു .
മുഴുവൻ കുട്ടികളും സോപ്പിട്ട് കഴുകിയ കൈ ഉയർത്തി പിടിച്ച് പ്രതിജ്ഞ  ചൊല്ലി .വിദ്യാർത്ഥി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സൈബർ കുറ്റകൃത്യ ങ്ങളെ കുറിച്ചും ശശിമാഷ് സംസാരിച്ചു .


സ്കൂളിലെ ശുചിത്വ സേനപോസ്റ്റർ രചന സംഘടിപ്പിച്ചു .വിജയികൾക്ക് സമ്മാനം നൽകി .ഉച്ചക്ക് 1.30 ന്" നല്ല ആരോഗ്യം നല്ല നാളേയ്ക്ക് " എന്ന പരിപാടിയിൽ ശുചിത്വ ശീലത്തെ കുറിച്ച് ഡോക്ടർ അശ്വതിക്ലാസ് കൈകാര്യം ചെയ്തു .സ്കൂൾ ലീഡർ ഖദീജത്ത് ഷബാന സ്വാഗതം പറഞ്ഞു .സ്റ്റാഫ്‌ സെക്രടറി നന്ദി പറഞ്ഞു .തുടർന്നു വീഡിയോ പ്രദർശനം സംഘടിപ്പിച്ചു .വരുന്ന ഒരാഴ്ച്ച കുട്ടികൾ വീട്ടിൽ ചെയ്യുന്ന ശുചിത്വ പരിപാടികളുടെ റിപ്പോര്ട്ട് തയ്യാറാക്കി കൊണ്ടു വരാനും മികച്ചതിനു സമ്മാനം നല്കാനും തീരുമാനിച്ചു.











വയോജനദിനം 
വയോജന ദിനത്തോടനുബന്ധിച്ചു സ്കൂൾ പരിസരത്തെ വയോജനങ്ങളെ സന്ദർശിച്ചു .മുൻ ഹെട്മാസ്റ്റെർ ശ്രീ .എ നാരായണൻ മാസ്റ്റർ ,മുൻ പാചക തൊഴിലാളി കുഞ്ഞിപ്പെണ്ണ്‍ ,ശ്രീ കുഞ്ഞിരാമൻ ,ശ്രീമതി ജാനകി ,ശ്രീ അബൂബക്കർ എന്നിവരെ സന്ദർശിച്ച് സ്നേഹ സമ്മാനങ്ങൾ നല്കി .