മെട്രിക്ക് ക്യാമ്പ് 
ഈ വർഷത്തെ സ്കൂൾ തല മെട്രിക്ക് ക്യാമ്പ് 23 -2 -16 ന് വിപുലമായ രീതിയിൽ നടത്തി .പ്രസ്തുത ചടങ്ങിന്റെ ഉദ്ഘാടനം പി .ടി .എ പ്രസിടന്റ്റ് നിർവഹിച്ചു .3,4 ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു .സമയം ,ഭാരം ,ഉള്ളളവ്‌ ,നീളം എന്നിവയെ ക്കുറിച്ച് കുട്ടികൾക്ക് അവബോധം ലഭിക്കാൻ ഈ ക്യാമ്പ് വളരെയധികം സഹായിച്ചു .







ശുചിമുറി യുടെയും സ്കൂൾ മുറ്റം ഇന്റർ ലോക്ക് ചെയ്തതിന്റെ യും ഉദ്ഘാ ടനവും ഉപഹാര സമർപ്പണവും 
പി .ടി .എ സഹകരണ ത്തോടെ നിർമ്മിച്ച ശുചിമുറി യുടെയും പൂർവ വിദ്യാർഥി കളായ എൻജിനീയർ ബഷീറിന്റെയും മുനീർ ദാനത്ത് ഗ്രൂപ്പിന്റെയും സഹകരണ ത്തോടെ സ്കൂൾ മുറ്റം ഇന്റർ ലോക്ക് ചെയ്തതിന്റെയും ഉദ്ഘാടനം പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി .ഇന്ദിര നിർവഹിച്ചു .ചടങ്ങിൽ പി .ടി .എ പ്രസിഡ ന്റ് ,പഞ്ചായത്ത് വൈസ് പ്രസിഡ ന്റ് ,സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ,വാർഡ്‌ മെമ്പർ ,എ .ഇ .ഒ ,തുടങ്ങിയവർ സംബന്ധിച്ചു .ബേക്കൽ സബ്ജില്ല അറബി കലോത്സവത്തിൽ രണ്ടാം സ്ഥാനം ലഭിച്ചതിനുള്ള ഉപഹാരം ,എഞ്ചിനിയർ ബഷീർ മുനീർ ദാനത്ത് ഗ്രൂപ്പ് എന്നിവർക്കുള്ള സ്നേഹോപഹാരം ,അമ്മമാരുടെ ക്വിസ്സ് മത്സര വിജയികൾക്കുള്ള സമ്മാനം എന്നിവ വിതരണം ചെയ്തു .