വായനാവാരം സമാപനം
വായനാവാരം സമാപനചടങ്ങിന്റെ ഉദ്ഘാടനം ശ്രീ കുഞ്ഞിക്കണ്ണൻ പാക്കം നിർവഹിച്ചു .ഹെട്മിസ്ട്രെസ്സ് സ്വാഗതം പറഞ്ഞു .പി .ടി .എ .പ്രസിഡണ്ട്‌ അധ്യക്ഷനായിരുന്നു .എം .പി .ടി .എ പ്രസിഡണ്ട്‌ ആശംസ അർപ്പിച്ചു .സ്റ്റാഫ്‌ സെക്രട്ടറി ശാഹുൽ ഹമീദ് നന്ദി പറഞ്ഞു .വായനാമത്സരം ,സാഹിത്യ ക്വിസ് മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനം നൽകി .പ്രസംഗം ,കവിതാലാപനം എന്നീ പരിപാടികൾ നടത്തി .

വായനാവാരം സമാപനചടങ്ങിന്റെ ഉദ്ഘാടനം  ശ്രീ കുഞ്ഞിക്കണ്ണൻ പാക്കം നിർവഹിക്കുന്നു 











വായനാവാരം ഉദ്ഘാടനവും സൗജന്യ യൂണിഫോം വിതരണവും
സ്കൂളിലെ വായനാവാരം വിപുലമായ  പരിപാടികളോടെ ആചരിച്ചു ..വായനാവാരം ഉദ്ഘാടനം ശ്രീ  ഹരിനാരായണൻ മാസ്റ്റർ നിർവഹിച്ചു .യോഗത്തിൽ ഹെട്മിസ്ട്രെസ്സ് ശ്രീമതി .മോളിക്കുട്ടി ജോസഫ്‌ സ്വാഗതം പറഞ്ഞു .പി.ടി.എ പ്രസിഡന്റ്‌ അദ്ധ്യക്ഷനായിരുന്നു .ബി .ആർ .സി .ട്രെയിനർ ശ്രീ .രാധാകൃഷ്ണൻ മാസ്റ്റർ കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി .യോഗത്തിൽ വാർഡ്‌ മെമ്പർ ശ്രീമതി ആയിഷ ഹമീദ് സൗജന്യ യൂണിഫോം വിതരണം ഉദ്ഘാടനം ചെയ്തു .ശ്രീമതി രാജേശ്വരി ടീച്ചർ നന്ദി രേഖപ്പെടുത്തി .







അമ്മ വായന ഉദ്ഘാടനം

പരിസ്ഥിതി ദിനം 
പരിസ്ഥിതി ദിനം  സമുചിതമായി ആചരിച്ചു .കുട്ടികൾക്കുള്ള വൃക്ഷത്തൈ വിതരണം വാർഡ്‌ മെമ്പർ ശ്രീമതി ആയിഷ ഹമീദ് നിർവഹിച്ചു .പരിസ്ഥിതി പ്രതിജ്ഞ എടുത്തു .സ്കൂൾ പറമ്പിൽ വൃക്ഷത്തൈ നട്ടു .പോസ്റ്റർ രചന ,ക്വിസ് മത്സരം എന്നിവ നടത്തി .




 പ്രവേശ നോത്സവം 

സ്കൂളിൻറെ   പ്രവേശനോത്സവം ഗംഭീരമായി  ആഘോഷിച്ചു . മുത്തുക്കുടയുടെയും  ചെണ്ടമേളത്തിൻറെയും   അകമ്പടിയോടെ  നവാഗതരെ വരവേറ്റു . തുടർന്ന് നടന്ന  യോഗം  പഞ്ചായത്ത്  വൈസ്  പ്രസിടണ്ട്  പി  .മാധവി  ഉദ്ഘാടനം  ചെയ്തു.  പി .ടി .എ .  പ്രസിഡണ്ട്‌ സ്വാഗതം  പറഞ്ഞു .വാർഡ്‌       മെമ്പർ  ശ്രീമതി  ആയിഷ ഹമീദ്  അധ്യക്ഷയായിരുന്നു .ക്ഷേമകാര്യ  സ്റ്റാ ന്റിംഗ്  കമ്മിറ്റി ചെയർമാൻ  ഷീബ  കെ  സി  കെ ,വാർഡ്‌ മെമ്പർ  കെ  ഇ  എ  ബക്കർ ,പള്ളിക്കര  സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്‌ പി കെ അബ്ദുള്ള ,ബാങ്ക് സെക്രട്ടറി പുഷ്കരാക്ഷൻ ,അക്ഷര ക്ലബ് സെക്രട്ടറി പി  വി  റോഷൻ എന്നിവർ ആശംസകൾ  അർപ്പിച്ചു .തുടർന്ന് സ്ഥലം മാറിപ്പോകുന്ന ഹെട്മിസട്രെസ് ഗീതാകുമാരി  ടീച്ചർക്ക് ഉപഹാരം  നൽകി .പുതിയ കുട്ടികൾക്കുള്ള ബാഗ്‌ പള്ളിക്കര ബാങ്കും പഠനോപകരണങ്ങൾ അക്ഷര ക്ലബും സ്പോണ്‍സർ ചെയ്തു .അതിനുശേഷം അക്ഷര ക്ലബ്‌ അംഗങ്ങൽ തയ്യാറാക്കിയ ബിരിയാണി കുട്ടികൾക്കും രക്ഷിതാക്കൾക്കും  നൽകി .
പ്രവേശനോത്സവം