പുസ്തക സമാഹരണ യജ്‌ഞം 


പള്ളിക്കര:ഗവ :വെൽഫെയർ എൽ പി സ്കൂളിൽ പുസ്തക സമാഹരണ യജ്‌ഞം പരിപാടി വിപുലമായി നടന്നു .സ്കൂൾ വിദ്യാർത്ഥികളും നാട്ടുകാരും വിവിധ ക്ലബ്ബുകളും സ്കൂളിലേക്കു പുസ്തകം സംഭാവന ചെയ്തു .ഇരുന്നൂറോളം പുസ്തകങ്ങൾ ഈ രൂപത്തിൽ സമാഹരിക്കാൻ സാധിച്ചു.സ്കൂളിന്റെ കഴിഞ്ഞ  കാല പ്രവർത്തനങ്ങളിലെല്ലാം സ്കൂളിനോട് സഹകരിക്കുന്ന 'ഉസ്കൂൾ പുള്ളോ'ക്ലബ് ആയിരത്തഞ്ഞൂറു രൂപയുടെ പുസ്തകവും ഷെൽഫും സ്കൂളിന് സംഭാവന ചെയ്തു. ഇതുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ സി എ ബഷീർ അധ്യക്ഷനായിരുന്നു.ജി എം യൂ പി സ്കൂൾ കല്ലിങ്കാൽ അദ്ധ്യാപകനും സാഹിത്യകാരനുമായ ശ്രീ സുരേന്ദ്രൻ സർ "പുസ്തകത്തിന്റെ സുഗന്ധം" എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു.ശറഫുദ്ധീൻ ,അബ്ദുൽ ജലാൽ (ഉസ്കൂൾ പുള്ളോ )പ്രദീപ് ,നസീറ ,സുധാകരൻ(എസ് എം സി ) ,അജയടീച്ചർ ,മിനിടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.എച് എം ശ്രീമതിഃ പ്രസന്നകുമാരിടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശാഹുൽ ഹമീദ് മാസ്റ്റർ നന്ദിയും പറഞ്ഞു.








































                                            യാത്രയയപ്പുനല്കി
പന്ത്രണ്ടു  വർഷത്തെ വിശിഷ്ഠ  സേവനത്തിനു ശേഷം സ്ഥലം മാറിപ്പോകുന്ന ശ്രീമതിഃ സിന്ധു ടീച്ചർക്കും സ്ഥലം മാറിപ്പോകുന്ന ശ്രീമതിഃ നളിനി ടീച്ചർക്കും പി ടി എ &സ്റ്റാഫ് യാത്രയയപ്പും സ്നേഹോപഹാരവും നൽകി .സിന്ധു ടീച്ചർ സ്കൂൾ ലൈബ്രെറിയിലേക്കു പത്തു പുസ്തകങ്ങളും നളിനി ടീച്ചർ ഓഫിസിലേക്ക്  ഉപഹാരവും നൽകി..എച് എം ശ്രീമതിഃ പ്രസന്നകുമാരിടീച്ചർ ,പി ടി എ പ്രസിഡന്റ് ശ്രീ സി എ ബഷീർ,എസ് എം സി വൈസ് ചെയർമാൻ ശ്രീ മജീദ് പള്ളിപ്പുഴ ,പുഷ്പ ടീച്ചർ,ശാഹുൽ ഹമീദ് മാസ്റ്റർ ,ദിവ്യ,ജയശ്രീ,കാർത്യായനി,റീത്ത അജയൻ എന്നിവർ പങ്കെടുത്തു. 




                                                                                                                                                                                                                                             ശ്രദ്ധ 

പള്ളിക്കര :പള്ളിക്കര ഗവ :വെൽഫെയർ എൽ പി സ്കൂളിൽ ശ്രദ്ധ പദ്ധതിയുടെ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് മെമ്പർ പി കെ അബ്ദുല്ല ഉത്ഘാടനം ചെയ്തു .എച് എം ശ്രീമതി പ്രസന്നകുമാരി ടീച്ചർ സ്വാഗതം പറഞ്ഞ യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ സി എ ബഷീർ അധ്യക്ഷത വഹിച്ചു .പുഷ്പ ടീച്ചർ വിഷയാവതരണം നടത്തി .നസീറ ആശംസാപ്രസംഗം നടത്തി.സ്റ്റാഫ് സെക്രട്ടറി ശാഹുൽ ഹമീദ് നന്ദിയും പറഞ്ഞു