സ്കൂൾ വികസന സെമിനാറിൽ  പള്ളിക്കര  സർവീസ്  സഹകരണ ബാങ്ക്  വാഗ്ദാനം  നൽകിയ  ലാപ്ടോപ്പ്  ബാങ്ക്പ്രസി ;ശ്രീ :പികെ അബ്ദുല്ലയിൽനിന്നും  പി ടി എ പ്രസി: ടി സുധാകരൻ ,വാർഡ്‌മെമ്പർ ശ്രീ :പി കെ അബ്ദുല്ല, എച് എം: ശ്രീമതി പ്രസന്നകുമാരിടീച്ചർ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു 

                                       'അഭിനന്ദനങ്ങൾ '
               പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ 'കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ 'സംസ്ഥാന വ്യാപകമായി നടത്തിയ അലിഫ് മെഗാ ക്വിസ് മത്സരത്തിൽ ഉപജില്ലാ തലമത്സരത്തിൽ നമ്മുടെ വിദ്യാർത്ഥി മുഹമ്മദ്‌ഷാഹിദ് രണ്ടാംസ്ഥാനം നേടി .സ്കൂൾ അസംബ്ലിയിൽ എച് എം ശ്രീമതി പ്രസന്നകുമാരി ടീച്ചർ ഷാഹിദിനെ പ്രത്യേകം അഭിനന്ദിച്ചു  



വായനാവാരാചരണവുമായി ബന്ധപ്പെട്ടു വിവിധ പരിപാടികൾ നടത്തി .ക്വിസ് മത്സരം ,ബഷീർ കൃതികൾ പരിചയപ്പെടുത്തൽ ,ഭൂമിയുടെ അവകാശികൾ എന്ന ബഷീർ കൃതിയുടെ ദൃശ്യാവിഷ്‌കാരം എന്നിവ നടത്തി 














വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം കൊണ്ടാടി .പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും ആവശ്യകതയും എച് എം ശ്രീ ലക്ഷ്മണൻ പുളുക്കൂൽ കുട്ടികളെ ഓർമിപ്പിച്ചു 





                    "പുതുമകളോടെ പുതു വർഷത്തിലേക്ക് "
പള്ളിക്കര:ഗവൺമെൻറ് വെൽഫെയർ എൽ പി സ്കൂളിൽ 2017 / 1 8 അധ്യയന വർഷത്തെ പ്രവേശനോത്സവം പി ടി എ പ്രസിഡന്റ് ശ്രീ;ടി സുധാകരൻറെ അധ്യക്ഷതയിൽ  ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി;ഇന്ദിര പി ഉദ്‌ഘാടനം  ചെയ്തു .മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നവാഗതരെ ആനയിച്ചുകൊണ്ടുള്ള വർണശബളമായ കാഴ്ച മനോഹരമായിരുന്നു.പഞ്ചാബ് നാഷണൽ ബാങ്ക് നൽകുന്ന വാട്ടർ പ്യൂരിഫെയർ ഉദ്‌ഘാടനം മാനേജർ ശ്രീ മുരളീധരൻ സി പി യും സ്മാർട്ട് ക്ലാസ്സ്‌റൂം ഉദ്‌ഘാടനം ശ്രീ ബഷീർ എൻജിനീയറും നിർവഹിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർ പേഴ്‌സൺ ശ്രീമതി ബിന്ദു ,മെമ്പർ പി കെ അബ്ദുല്ല ,എ ഇ ഒ  ശ്രീ ശ്രീധരൻ സാർ ,ബിപിഒ ശ്രീ കെ വി ദാമോദരൻ സാർ തുടങ്ങി വിവിധ ക്ലബ് പ്രതിനിധികൾ, നാട്ടുകാർ ,പൂർവ്വ വിദ്യാർത്ഥികൾ ,രക്ഷിതാക്കൾ ,അധ്യാപകർ എന്നിവർ പങ്കെടുത്തു. എച് എം ശ്രീമതി മോളിക്കുട്ടി ജോസഫ് സ്വാഗതവും സ്റ്റാഫ്സെക്രട്ടറി ഷാഹുൽ ഹമീദ് എം നന്ദിയും പറഞ്ഞു  
2017-18