ജൈവ പച്ചക്കറി വിളവെടുപ്പ് 
ജൈവകൃഷി രീതിയിലൂടെ ഉണ്ടാക്കിയ പച്ചക്കറി ഉപയോഗിച്ച് സ്വാദിഷ്ടവും വിഷവിമുക്തവും പോഷക സമ്പന്നവുമായ ഉച്ചഭക്ഷണം നല്കി .സ്ഥല പരിമിതി മൂലം മട്ടുപ്പാവ് കൃഷി രീതി യാണ് അവലംബിച്ചത് .





മതേതര ഇന്ത്യക്ക് ഒരു കയ്യൊപ്പ്
പള്ളിക്കര ഗവ:വെൽഫെയർ എൽ .പി .സ്കൂളിൽ ശിശു ദിനത്തോടനുബന്ധിച്ച്‌ , രാജ്യത്ത് വർദ്ധിച്ചുവരുന്ന അസഹിഷ്ണുതയ്ക്കും വിഘടന വാദത്തിനും എതിരെ "മതേതര ഇന്ത്യക്ക് ഒരു കയ്യൊപ്പ് എന്ന പ്രവർത്തനം സംഘടിപ്പിച്ചു .കൂറ്റൻ ക്യാൻവാസിൽ തയ്യാറാക്കിയ ഇന്ത്യയുടെ ഭൂപടത്തിൽ ജനപ്രതിനിധികൾ ,രക്ഷിതാക്കൾ ,നാട്ടുകാർ ,അധ്യാപകർ ,വിദ്യാർഥികൾ അവരുടെ ഇടത് തള്ളവിരൽ മഷിയിൽ ചാലിച്ച് ഒ പ്പ് വെച്ച് കൊണ്ട് നമ്മുടെ രാജ്യത്തിൻറെ ബഹുസ്വരതയും ഐക്യവും കാത്തുസൂക്ഷിക്കു മെന്ന് പ്രതിജ്ഞ ചെയ്തു .ചടങ്ങിൽ ഹെട്മിസ്ട്രെസ്സ് ശ്രീമതി മോളിക്കുട്ടി ജോസഫ്‌ ,പി .ടി .എ പ്രസിടന്ടു സുധാകരൻ ,വാർഡ്‌ മെമ്പർ പി.കെ.അബ്ദുള്ള ,മദർ പി .ടി .എ പ്രസിടെന്ടു ജ്യോതി .പി .കെ ,സി. വി ബഷീർ ,സിന്ധു .കെ ,സുലൈഖ .എം .ടി .പി ,രജനി .കെ എന്നിവർ സംസാരിച്ചു .തുടർന്ന് കുട്ടികൾ "എന്റെ ഇന്ത്യ "എന്ന സംഗീത ശില്പം അവതരിപ്പിച്ചു .ചിത്രരചന ,പോസ്റ്റർ രചന ,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു .ശാഹുൽ ഹമീദ് ,ശശി .കെ എന്നിവർ നേതൃത്വം നൽകി .






ഒക്ടോബർ 15 -ലോക കൈകഴുകൽ  ദിനം 
ലോക കൈകഴുകൽ  ദിനത്തോടനുബന്ധിച്ചു സ്കൂളിൽ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു .



സ്കൂൾ അസ്സംബ്ലി യിൽ 
ശുചിത്വ ശീലം വീട്ടിലും സ്ക്കൂളിലും എന്ന വിഷയത്തിലൂന്നി ഹെട്മിസ്ട്രെ സ്സ് ശ്രീമതി മോളിക്കുട്ടി ജോസഫ്‌ സംസാരിച്ചു .
മുഴുവൻ കുട്ടികളും സോപ്പിട്ട് കഴുകിയ കൈ ഉയർത്തി പിടിച്ച് പ്രതിജ്ഞ  ചൊല്ലി .വിദ്യാർത്ഥി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സൈബർ കുറ്റകൃത്യ ങ്ങളെ കുറിച്ചും ശശിമാഷ് സംസാരിച്ചു .


സ്കൂളിലെ ശുചിത്വ സേനപോസ്റ്റർ രചന സംഘടിപ്പിച്ചു .വിജയികൾക്ക് സമ്മാനം നൽകി .ഉച്ചക്ക് 1.30 ന്" നല്ല ആരോഗ്യം നല്ല നാളേയ്ക്ക് " എന്ന പരിപാടിയിൽ ശുചിത്വ ശീലത്തെ കുറിച്ച് ഡോക്ടർ അശ്വതിക്ലാസ് കൈകാര്യം ചെയ്തു .സ്കൂൾ ലീഡർ ഖദീജത്ത് ഷബാന സ്വാഗതം പറഞ്ഞു .സ്റ്റാഫ്‌ സെക്രടറി നന്ദി പറഞ്ഞു .തുടർന്നു വീഡിയോ പ്രദർശനം സംഘടിപ്പിച്ചു .വരുന്ന ഒരാഴ്ച്ച കുട്ടികൾ വീട്ടിൽ ചെയ്യുന്ന ശുചിത്വ പരിപാടികളുടെ റിപ്പോര്ട്ട് തയ്യാറാക്കി കൊണ്ടു വരാനും മികച്ചതിനു സമ്മാനം നല്കാനും തീരുമാനിച്ചു.











വയോജനദിനം 
വയോജന ദിനത്തോടനുബന്ധിച്ചു സ്കൂൾ പരിസരത്തെ വയോജനങ്ങളെ സന്ദർശിച്ചു .മുൻ ഹെട്മാസ്റ്റെർ ശ്രീ .എ നാരായണൻ മാസ്റ്റർ ,മുൻ പാചക തൊഴിലാളി കുഞ്ഞിപ്പെണ്ണ്‍ ,ശ്രീ കുഞ്ഞിരാമൻ ,ശ്രീമതി ജാനകി ,ശ്രീ അബൂബക്കർ എന്നിവരെ സന്ദർശിച്ച് സ്നേഹ സമ്മാനങ്ങൾ നല്കി .





ഓണാഘോഷം                                                          
സ്കൂളിലെ ഓണാഘോഷം  വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.നാടൻ പൂക്കൾ ഉപയോഗിച്ച് പൂക്കളം ഒരുക്കി.വിവിധ കായിക പരിപാടികൾ നടത്തി.ഓണസദ്യയും ഉണ്ടായിരുന്നു.







സ്വാതന്ത്ര്യദിനാഘോഷം 
സ്വാതന്ത്ര്യദിനം വിപുലമായി ആചരിച്ചു .അസ്സംബ്ലി ചേർന്നു .ദേശീയ പതാക ഉയർത്തി .സിന്ധു ടീച്ചർ ,പി .ടി .എ പ്രസിടന്റ്റ് ടി.സുധാകരൻ ,വാർഡ്‌ മെമ്പർ ശ്രീമതി ആയിഷ ഹമീദ് ,ഷാഹുൽ ഹമീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു .ക്വിസ് മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനം നല്കി .പായസ വിതരണവും ഉണ്ടായിരുന്നു .





പതാക നിർമ്മാണം 






ഐ .എസ് .എം .ടീം സ്കൂൾ സന്ദർശിച്ചു .
ഐ .എസ് .എം ടീമിന്റെ സന്ദർശ നത്തിന്റെ  ഭാഗമായി ബേക്കൽ എ.ഇ .ഒ ശ്രീ .രവിവർമൻ സർ ,ഡയറ്റ് പ്രതിനിധി ശ്രീ ഗംഗാധരൻ മാസ്റ്റർ എന്നിവർ 11-8-15 ന് ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ സന്ദർശിച്ചു .ഭൗതിക സാഹചര്യം ,അക്കാദമിക നിലവാരം എന്നിവ വിലയിരുത്തി .തുടർന്ന് നടന്ന എസ് .ആർ .ജി യോഗത്തിൽ ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നല്കി .
പി .ടി .എ ജനറൽ ബോഡി യോഗം 

പള്ളിക്കര ഗവേന്മേന്റ്റ് വെൽഫയെർ എൽ .പി സ്ക്കൂളിന്റെ വാർഷിക ജനറൽ ബോഡി യോഗം 5-8 -15 ന് നടന്നു .പി .ടി .എ .പ്രസിഡണ്ട്‌ ആയി ടി .സുധാകരനെ വീണ്ടും തെരഞ്ഞെടുത്തു .മദർ പി .ടി .എ പ്രസിഡണ്ട്‌ ആയി ജ്യോതി .ജെ .പി .യെ തെരഞ്ഞെടുത്തു 



വായനാവാരം സമാപനം
വായനാവാരം സമാപനചടങ്ങിന്റെ ഉദ്ഘാടനം ശ്രീ കുഞ്ഞിക്കണ്ണൻ പാക്കം നിർവഹിച്ചു .ഹെട്മിസ്ട്രെസ്സ് സ്വാഗതം പറഞ്ഞു .പി .ടി .എ .പ്രസിഡണ്ട്‌ അധ്യക്ഷനായിരുന്നു .എം .പി .ടി .എ പ്രസിഡണ്ട്‌ ആശംസ അർപ്പിച്ചു .സ്റ്റാഫ്‌ സെക്രട്ടറി ശാഹുൽ ഹമീദ് നന്ദി പറഞ്ഞു .വായനാമത്സരം ,സാഹിത്യ ക്വിസ് മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനം നൽകി .പ്രസംഗം ,കവിതാലാപനം എന്നീ പരിപാടികൾ നടത്തി .

വായനാവാരം സമാപനചടങ്ങിന്റെ ഉദ്ഘാടനം  ശ്രീ കുഞ്ഞിക്കണ്ണൻ പാക്കം നിർവഹിക്കുന്നു