പ്രവേശ നോത്സവം 

സ്കൂളിൻറെ   പ്രവേശനോത്സവം ഗംഭീരമായി  ആഘോഷിച്ചു . മുത്തുക്കുടയുടെയും  ചെണ്ടമേളത്തിൻറെയും   അകമ്പടിയോടെ  നവാഗതരെ വരവേറ്റു . തുടർന്ന് നടന്ന  യോഗം  പഞ്ചായത്ത്  വൈസ്  പ്രസിടണ്ട്  പി  .മാധവി  ഉദ്ഘാടനം  ചെയ്തു.  പി .ടി .എ .  പ്രസിഡണ്ട്‌ സ്വാഗതം  പറഞ്ഞു .വാർഡ്‌       മെമ്പർ  ശ്രീമതി  ആയിഷ ഹമീദ്  അധ്യക്ഷയായിരുന്നു .ക്ഷേമകാര്യ  സ്റ്റാ ന്റിംഗ്  കമ്മിറ്റി ചെയർമാൻ  ഷീബ  കെ  സി  കെ ,വാർഡ്‌ മെമ്പർ  കെ  ഇ  എ  ബക്കർ ,പള്ളിക്കര  സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്‌ പി കെ അബ്ദുള്ള ,ബാങ്ക് സെക്രട്ടറി പുഷ്കരാക്ഷൻ ,അക്ഷര ക്ലബ് സെക്രട്ടറി പി  വി  റോഷൻ എന്നിവർ ആശംസകൾ  അർപ്പിച്ചു .തുടർന്ന് സ്ഥലം മാറിപ്പോകുന്ന ഹെട്മിസട്രെസ് ഗീതാകുമാരി  ടീച്ചർക്ക് ഉപഹാരം  നൽകി .പുതിയ കുട്ടികൾക്കുള്ള ബാഗ്‌ പള്ളിക്കര ബാങ്കും പഠനോപകരണങ്ങൾ അക്ഷര ക്ലബും സ്പോണ്‍സർ ചെയ്തു .അതിനുശേഷം അക്ഷര ക്ലബ്‌ അംഗങ്ങൽ തയ്യാറാക്കിയ ബിരിയാണി കുട്ടികൾക്കും രക്ഷിതാക്കൾക്കും  നൽകി .