ഹലോ ഇംഗ്ലീഷ് ഉദ്‌ഘാടനം

ഹലോ ഇംഗ്ലീഷ് പരിപാടി  സ്‌കൂൾ തല ഉദ്‌ഘാടനം വിവിധ പരിപാടികളോടെ 30 / 01 2017 നു ഉച്ചക്ക്  2 മണിക്ക് നടന്നു .പ്രശസ്‌ത പീഡിയാട്രീഷൻ ഡോ :സാജിദ സാജിദ് ഉത്ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ സീനിയർ അസിസ്റ്റന്റ് പുഷ്പ ടീച്ചർ സ്വാഗതം പറഞ്ഞു .വാർഡ്‌മെമ്പർ ശ്രീ പി കെ അബ്ദുല്ല ,രാജേശ്വരിടീച്ചർ ,എന്നിവർ ആശംസകൾ നേർന്നു .സുലൈഖ ടീച്ചർ ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ തുടർപ്രവർത്തനങ്ങളെക്കുറിച്ചു സംസാരിച്ചു .ബി ർ സി ട്രെയിനർ ദിലീപ് മാസ്റ്റർ ഇംഗ്ലീഷ് പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു .യോഗത്തിൽ സ്റ്റാഫ്‌സെക്രട്ടറി ശാഹുൽ ഹമീദ് നന്ദി പറഞ്ഞു .കുട്ടികൾ ഇംഗ്ലീഷ് ഭാഷാധിഷ്ഠിത പരിപാടികൾ അവതരിപ്പിച്ചു